കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ ആന്റി നാർക്കോട്ടിക് സെൽ, എൻഎസ്എസ് യൂണിറ്റ് എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ദ്വിദിന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. ഫൈസൽ, കെ.എസ്. ഇബ്രാഹിം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആന്റി നാർക്കോട്ടിക് സെൽ ഇൻ ചാർജുമാരായ ഡോ. എൻ.വി. മജീദ്, സജിൻ പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഫെബ കുര്യൻ എന്നിവർ നേതൃത്വം നൽകി.